---
title: "സർക്കാർ ഓഫീസുകൾക്ക് നാലാം ശനി അവധി: ചർച്ച ഇന്ന്"
english_title: "Fourth Saturday holiday for government offices:"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/89359/Fourth Saturday holiday for government offices"
published_at: "2023-01-10T10:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63bcf4f72b4d7_IMG-20230110-WA0029.jpg"
keywords: []
---

# സർക്കാർ ഓഫീസുകൾക്ക് നാലാം ശനി അവധി: ചർച്ച ഇന്ന്

> **Lead Summary:**  **തിരുവനന്തപുരം**: സർക്കാർ ഓഫിസുകൾക്ക് മാസത്തിലെ നാലാം ശനി അവധി നൽകുന്നതും ആശ്രിതനിയമനം 5 ശതമാനമായി പരിമിതപ്പെടുത്തുന്നതും സംബന്ധിച്ചു ചീഫ് സെക്രട്ടറി വി.പി.ജോയി സർവീസ് സംഘടനകളുടെ പ്രതിനിധികളുമായി ഇന്നു രണ്ടു മണിക്കു ചർച്ച നടത്തും. സർക്കാർ സർവീസിലിരിക്കെ മരിച്ചയാളുടെ ആശ്രിതരിൽ യോഗ്യതയുള്ള ഒരാൾ ഒരു വർഷത്തിനകം ജോലി സ്വീകരിക്കാമെന്നു സമ്മതപത്രം കൊടുത്താൽ ജോലി നൽകുന്നതിനും നിശ്ചിത സമയത്തിനുള്ളിൽ ജോലി ലഭിക്കാത്തവർക്ക് പകരം 10 ലക്ഷം രൂപ നൽകാനുമുള്ള നിർദേശത്തെക്കുറിച്ചാണ് ചർച്ച .

## Article Content

 **തിരുവനന്തപുരം**: സർക്കാർ ഓഫിസുകൾക്ക് മാസത്തിലെ നാലാം ശനി അവധി നൽകുന്നതും ആശ്രിതനിയമനം 5 ശതമാനമായി പരിമിതപ്പെടുത്തുന്നതും സംബന്ധിച്ചു ചീഫ് സെക്രട്ടറി വി.പി.ജോയി സർവീസ് സംഘടനകളുടെ പ്രതിനിധികളുമായി ഇന്നു രണ്ടു മണിക്കു ചർച്ച നടത്തും. സർക്കാർ സർവീസിലിരിക്കെ മരിച്ചയാളുടെ ആശ്രിതരിൽ യോഗ്യതയുള്ള ഒരാൾ ഒരു വർഷത്തിനകം ജോലി സ്വീകരിക്കാമെന്നു സമ്മതപത്രം കൊടുത്താൽ ജോലി നൽകുന്നതിനും നിശ്ചിത സമയത്തിനുള്ളിൽ ജോലി ലഭിക്കാത്തവർക്ക് പകരം 10 ലക്ഷം രൂപ നൽകാനുമുള്ള നിർദേശത്തെക്കുറിച്ചാണ് ചർച്ച .

ഉണ്ടാകുന്ന ഒഴിവുകളുടെ 5% മാത്രമേ ആശ്രിത നിയമനം നടത്താവൂ എന്നു ഹൈക്കോടതി ഉത്തരവിട്ടിരുന്നു. നാലാം ശനി അവധി ദിവസം ആകുമ്പോൾ മറ്റു പ്രവൃത്തി ദിവസങ്ങളിലെ ജോലി സമയം വർധിപ്പിക്കുന്നതും ചർച്ച ചെയ്യും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/89359/Fourth Saturday holiday for government offices)